എന്റെ കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമകളിലെ മായാത്ത രുചി ആയിരുന്നു നേന്ത്രക്കായ ഉപ്പേരി. പൂത്തുമ്പിയും പൂവിളിയും മാത്രമല്ല അടുക്കളയിലെ എണ്ണച്ചട്ടിയിൽ നിന്ന് അമ്മ വറുത്തു കോരുന്ന കായ ഉപ്പേരിയുടെ മണവും സ്വാദുമെല്ലാം ഓണം വന്നെത്തി എന്ന പ്രതീതി തന്നിരുന്നു. ഇന്നും വീട്ടിലുണ്ടാക്കുന്ന ഉപ്പേരിതന്നെ ആണ് എനിക്ക് പ്രിയം. എങ്കിലും വഴിയോരങ്ങളിലെ ചിപ്സ് കടകളിൽ തിളച്ചുമറിയുന്ന എണ്ണയിലേക്കു നേർമയായി അരിഞ്ഞുവീഴുന്ന നേന്ത്രകഷണങ്ങൾക്കും അവയെ കോരിയെടുത്തു വായുവിൽ അമ്മാനമാടിക്കുന്ന കരവിരുത്തിനും